‘എന്ത്’ !’ഝാൻസിറാണി’യ്ക്ക് വരെ ജോലിയില്ലെന്നോ’!; കങ്കണയെ ട്രോളി പ്രശാന്ത് ഭൂഷൺ

0
76

ബോളിവുഡ് നടി കങ്കണ റണൗത്തിനെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ലോക്ഡൗണിൽ പ്രോജക്ടുകളൊന്നുമില്ലെന്നും നികുതിയടയ്ക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് താനെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

‘എന്ത് ഝാൻസി റാണിയ്ക്ക് വരെ ജോലിയില്ലാത്ത അവസ്ഥയോ?’ എന്നാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ലോക്ഡൗൺ തന്നെ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് തുറന്നുപറഞ്ഞാണ് കങ്കണ രംഗത്തുവന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണ തന്നെ വിവരം വെളിപ്പെടുത്തിയത്.

കോവിഡും ലോക്ഡൗണും കാരണം പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും വർഷാവർഷം അടയ്‌ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവർഷം ഒടുക്കിയതെന്നും കങ്കണ പറയുന്നു. സർക്കാർ പലിശ ഈടാക്കിയാലും പ്രശ്‌നമില്ലെന്നും നടി പറഞ്ഞിരുന്നു. ‘വരുമാനത്തിന്റെ 45 ശതമാനം നികുതി നൽകുന്നയാളാണ് ഞാൻ.

ഏറ്റവും കൂടുതൽ നികുതി സർക്കാരിന് നൽകുന്ന ബോളിവുഡ് നടിയെന്ന പദവിയും എനിക്ക് സ്വന്തമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ നേരിടുന്നത്,’ എന്നായിരുന്നു കങ്കണയുടെ പ്രസ്താവന.