ഇ-സ്‌കൂട്ടറുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം

0
55

 

 

 

ഇലക്‌ട്രിക്‌ ഇരുചക്ര വാഹനങ്ങൾക്ക്‌ (ഇ- സ്‌കൂട്ടറുകൾ) രജിസ്‌ട്രേഷൻ നിർബന്ധം. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇ–-സ്‌കൂട്ടറുകളുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ്‌ മോട്ടോർ വാഹന വകുപ്പ്‌ നിയമത്തിൽ വ്യക്തത വരുത്തിയത്‌.

മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗമുള്ളതോ ബാറ്ററിപാക്‌ ഒഴികെ 60 കിലോഗ്രാമിൽ താഴെ ഭാരമുള്ളതോ 250 വാട്ടിൽ താഴെ പവറുള്ളതോ ആയ ഇലക്‌ട്രിക്‌ ഇരുചക്ര വാഹനങ്ങളെ മാത്രമാണ്‌ രജിസ്‌ട്രേഷനിൽനിന്ന്‌ ഒഴിവാക്കിയത്‌.

രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാതെ ഇലക്‌ട്രിക്‌ ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ കൂടിയതോടെയാണ്‌ നിർദേശങ്ങൾ പുറത്തിറക്കിയത്‌.

രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത വിഭാഗം വാഹനങ്ങളിൽ അംഗീകാരപത്രം സൂക്ഷിക്കണം. ഹെൽമറ്റ്‌ ഉൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ ഇ–സ്‌കൂട്ടറുകൾക്കും ബാധകമാണെന്നും മോട്ടോർ വാഹന വകുപ്പ്‌ നിഷ്‌കർഷിക്കുന്നു.