രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തു. 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനും താഴെയാണ്. രോഗമുക്തിനിരക്ക് 95.26 ശതമാനമാണ്.
അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ 3,303 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,384 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ 2,94,39,989 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,80,43,446 പേർ രോഗമുക്തരായി. അതോടൊപ്പം ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,26,159 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
ബിജെപിക്ക് സിറോ ബാലൻസ്, നേതാക്കൾക്ക് കോടികളുടെ ആസ്തി