വെഞ്ഞാറമൂട്ടിൽ ഇ.എസ്.ഐ ഡിസ്‌പെൻസറിക്ക് അനുമതി

0
47

 

വെഞ്ഞാറമൂട്ടിൽ രണ്ടു ഡോക്ടർ ടൈപ്പ് ഇ.എസ്.ഐ ഡിസ്‌പെൻസറി ആരംഭിക്കുന്നതിന് ഇ.എസ്.ഐ കോർപ്പറേഷൻ തത്വത്തിൽ അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസ ,തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

വാമനപുരം എം.എൽ.എ അഡ്വ:ഡി.കെ മുരളിയുടെ നിയമസഭാ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.