കെ സുന്ദരയ്ക്ക് ബിജെപി നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെടുത്തു

0
88

 

കെ സുന്ദരയ്ക്ക് ബിജെപി നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെടുത്തു. സുഹൃത്തിന്റെ കൈവശം ഏൽപ്പിച്ച പണമാണ് കണ്ടെടുത്തത്.പണം സുഹൃത്ത് ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.

രണ്ടര ലക്ഷം രൂപയാണ് ബിജെപി നൽകിയതെന്നും ഒന്നര ലക്ഷം രൂപ ചെലവായി പോയെന്നും സുന്ദര നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.അതേസമയം, കെ സുന്ദരയ്ക്ക് ബിജെപി നൽകിയ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു.

തുടർന്ന് മൊബൈൽ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഫോൺ വാങ്ങിയ ബി ജെ പി പ്രവർത്തകനെ പൊലീസ് തിരിച്ചറിഞ്ഞു