ഇന്ധന വില വർധിച്ചു., കേരളത്തിലെ പെട്രോൾ വില 98 രൂപ പിന്നിട്ടു

0
101

 

രാജ്യത്തെ ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിച്ചത്. കേരളത്തിൽ പെട്രോൾ വില 98 രൂപ പിന്നിട്ടു.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.

ഈ മാസം ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന പ്രീമിയം പെട്രോളിന്റെ വില നേരത്തെ നൂറ് രൂപ പിന്നിട്ടിരുന്നു. വില വർദ്ധനയിൽ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും വില വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.