രാജ്യത്ത് 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
76

 

രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 84,332 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 70 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 4,002 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,67,081 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് നി​ല​വി​ൽ 2,93,59,155 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,79,11,384 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,80,690 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 1,21,311 ല​ക്ഷം പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 24,96,00,304 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.