ബി.ജെ.പിയില്‍ കൂട്ടരാജി

0
84

ലക്ഷദ്വീപിലെ ബി.ജെ.പിയില്‍ കൂട്ടരാജി. ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പ്രാഥമിക അംഗത്വം രാജി വച്ചത്. ബി.ജെ.പി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, വഖഫ് ബോർഡ്അംഗം ഉമ്മുല്‍ കുലുസ്, ഖാദി ബോര്‍ഡംഗം സൈഫുള്ള പക്കിയോട അടക്കം പന്ത്രണ്ടുപേര്‍ രാജിവച്ചു.

ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബി.ജെ.പി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്നാരോപിച്ചാണ് രാജി. ആയിഷ സുൽത്താന നടത്തിയ കൊവിഡ് ബയോവെപ്പൺ പരാമർശത്തെ തുടർന്ന് ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത് , അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളെ അനുകൂലിക്കുന്ന നിലപാടാണ്‌ ബിജെപി സ്വീകരിക്കുന്നത്.