ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നൂറുദിന പദ്ധതി , 77,350 തൊഴിലവസരങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ

0
107

സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂർത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

25,000 ഹെക്ടറിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള സഹായധന വിതരണം ഉടൻ തുടങ്ങും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കും. നിർധനരായ കുട്ടികൾക്ക് ഫോൺ വാങ്ങാൻ പലിശരഹിത വായ്പ നൽകും. ലൈഫ് മിഷൻ വഴി 10,000 വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒക്ടോബർ രണ്ടിനകം മുഴുവൻ വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈൻ ആക്കും. അഞ്ചു വർഷത്തിനകം വില്ലേജുകൾ പൂർണമായും സ്മാർട്ട ആക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു