സുരേന്ദ്രനെ കാണാൻ കൂട്ടാക്കാതെ അമിത് ഷാ, ദർശനം കാത്ത് സുരേന്ദ്രൻ ഡൽഹിയിൽ

0
86

 

അനിരുദ്ധ്.പി.കെ

ബിജെപി യുടെ മുതിർന്ന നേതാവിനെ കാണാൻ അവസരം ലഭിക്കാതെ കേരള അധ്യക്ഷൻ ഡൽഹിയിൽ കാത്തിരിപ്പ് തുടരുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ, കൊടകര കുഴൽപ്പണ കേസ്, സി.കെ.ജാനുവിനെ വിലയ്ക്ക് വാങ്ങിയ വിവാദം എന്നിങ്ങനെ വിവാദങ്ങളുടെ പെരുമഴക്കാലം നേരിടുന്ന കെ.സുരേന്ദ്രൻ കുറച്ച് ദിവസമായി ഡൽഹിയിലാണ്. സംസ്ഥാനത്ത് ബിജെപിയെ നാണം കെടുത്തിയ അധ്യക്ഷൻ കൂടിയായ സുരേന്ദ്രനോട് കേന്ദ്ര നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. കുഴൽപ്പണ കേസ് ഉൾപ്പടെ കടുത്ത വെല്ലുവിളിയായി നിൽക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായെ കാണാൻ സുരേന്ദ്രന് ഇനിയും കഴിഞ്ഞിട്ടില്ല. ബുധനാഴ്ച കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും സാമ്യം അനുവദിച്ചിരുന്നില്ല, ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ ഡൽഹിയിൽ തുടരുന്നത്.

ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച സ്വീകരണമല്ല ലഭിച്ചത്. ബിജെപിയെ നാണം കെടുത്തിയ സുരേന്ദ്രനെ ദേശിയ അധ്യക്ഷൻ കണക്കിന് ശകാരിക്കുകയും ചെയ്തിരുന്നു. അവസരങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, ഉള്ള മുഖം കൂടി കളയുകയാണ് സുരേന്ദ്രൻ, പുറത്തക്കിയാൽ നാണക്കേടാകും എന്നതുകൊണ്ടാണ് പുറത്താക്കാത്തത് എന്നും നദ്ദ ശാസിച്ചിരുന്നു.