യൂറോ കപ്പ് ആവേശം ഇന്ന് മുതൽ ; ആദ്യ അങ്കം ഇറ്റലിയും തുർക്കിയും തമ്മിൽ

0
69

 

 

യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്തുന്ന യൂറോ കപ്പിന് ഇന്നു തുടക്കം.ഇറ്റലി ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക.എ ഗ്രൂപ്പ് മത്സരത്തോടെയാണു പോരാട്ടങ്ങൾ തുടങ്ങുക. കഴിഞ്ഞ വർഷം നടക്കേണ്ട യൂറോ കപ്പ് കൊവിഡ് മഹാമാരിയെ തുടർന്നാണു നീട്ടിവച്ചത്.

ജൂൺ 11 മുതൽ ജൂലൈ 12 വരെയാണ് ടൂർമെന്റ് നടക്കുക.ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ നടക്കുക. വേദികളിലേയും മത്സരം നടക്കുന്ന പ്രദേശത്തേയും കൊവിഡ് സാഹചര്യം കണക്കാക്കിയാണ് സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുക.

ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഇറ്റലി, സ്‌പെയ്ൻ, നെതർലൻഡ്‌സ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ തുടങ്ങിയവയാണ് പ്രധാന ടീമുകൾ. കന്നിക്കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട്, ബൽജിയം ടീമുകളുടെ സാന്നിധ്യവും ടൂർണമെന്റിന് മാറ്റ് കൂട്ടും.

യൂറോ കപ്പ് ഗ്രൂപ്പുകൾ

  1. ഗ്രൂപ്പ് എ: തുർക്കി, ഇറ്റലി, വെയ്‌ൽസ്, സ്വിറ്റ്‌സർലൻഡ്
  2. ഗ്രൂപ്പ് ബി: ഡെൻമാർക്ക്, ഫിൻലൻഡ്, ബെൽജിയം, റഷ്യ
  3. ഗ്രൂപ്പ് സി: നെതർലൻഡ്‌സ്, ഉക്രൈൻ, ഓസ്‌ട്രിയ, നോർത്ത് മാസിഡോണിയ
  4. ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്
  5. ഗ്രൂപ്പ് ഇ: സ്‌പെയ്‌ൻ, സ്വീഡൻ, പോളണ്ട്, സ്ലൊവാക്യ
  6. ഗ്രൂപ്പ് എഫ്: ഹംഗറി, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി