FAKE NEWS : ഔഷധിയുടെ പഞ്ച​ഗവ്യഘൃതം മരുന്ന്,പച്ചക്കള്ളം പ്രചരിപ്പിച്ച് സംഘപരിവാർ

0
93

 

സർക്കാർ ഉടമസ്ഥതയിലുള്ള ആയുർവേദ മരുന്ന് നിർമാണകമ്പനിയായ ഔഷധി നിർമിക്കുന്ന പഞ്ച​ഗവ്യഘൃതം എന്ന മരുന്നുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണവുമായി ആർഎസ്എസും തീവ്ര ഹിന്ദുത്വവാദികളായ നിരീക്ഷകരും. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ, ജന്മഭൂമി എന്നീ പത്രങ്ങളും ജനം ടിവിയും ഒരു വിഭാഗം തീവ്ര ഹിന്ദുത്വവാദികളുമാണ് ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ കൊണ്ടുപിടിച്ച വ്യാജപ്രചരണം നടത്തുന്നത്.

ഔഷധി ​നിർമിച്ച പഞ്ച​ഗവ്യഘൃതം വിൽക്കുന്നതിനെ ​ഗോക്കളെ ആരാധിക്കുന്നതുമായി കൂട്ടിക്കെട്ടുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. അടുത്തിടെയാണ് ഔഷധി ഇത്തരത്തിൽ പഞ്ച​ഗവ്യഘൃതം ഉത്പാദനം തുടങ്ങിയതെന്നും അത് എൽഡിഎഫ് സർക്കാർ മുൻകയ്യെടുത്ത് ഇപ്പോൾ വിൽക്കുകയുമാണെന്നാണ് ആർഎസ്എസിന്റെ പ്രചാരണം.

ചാണകം, ​ഗോമൂത്രം, പാൽ, നെയ്യ്, തൈര് എന്നിവകൊണ്ട് നിർമ്മിച്ച പഞ്ചഗവ്യഘൃതം വിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ജന്മഭൂമി കണ്ടെത്തിയിട്ടുണ്ട്. ഔഷധി നിർമ്മിക്കുന്ന പഞ്ചഗവ്യഘ്യതം മരുന്നിന്റെ പേരിൽ നെറികെട്ട വ്യാജമാണ് ഇക്കൂട്ടർ അടിച്ചുവിടുന്നത്. ഇതിനായി മുഖ്യമന്ത്രിയേയും സർക്കാരിനേയും ഔഷധിയേയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുളള വസ്തുതാപരമല്ലാത്ത വാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ജന്മഭൂമിയുടെയും ഓർഗനൈസറിന്റെയും വ്യാജപ്രചരണം കേട്ടാൽ തോന്നുക പഞ്ച​ഗവ്യഘൃതം പെട്ടന്ന് ഉത്പാദിപ്പിക്കാൻ തുടങ്ങിയതെന്നാണ്.
ചരിത്രവും പുസ്തകങ്ങളും ചതുർത്ഥിയായ സംഘ്പരിവാറുകാർക്ക് അങ്ങനെ തോന്നാതിരുന്നാലേ അത്ഭുതമുള്ളു. ഈ വാർത്ത കൊടുത്ത ജന്മഭൂമിക്കാരന് തങ്ങളുടെ ഫയൽ ഒന്ന് മറിച്ചുനോക്കിയാൽ മതിയായിരുന്നു.

 

അതിൽത്തന്നെ ഔഷധിയുടെ പഞ്ചഗവ്യഘ്യതം സംബന്ധിച്ച പരസ്യം വന്നിട്ടുണ്ട്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ച് കള്ളം പടച്ചുവിടുകയാണ് ബിജെപി മുഖപത്രം ചെയ്തത്. ഇത് ഓർഗനൈസറും ഏറ്റുപിടിച്ചു.എന്താണിതിന്റെ യാഥാർഥ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള അഷ്ടാംഗഹൃദയം എന്ന അടിസ്ഥാനഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു ഔഷധമാണ് “പഞ്ചഗവ്യഘ്യതം”.

ഇതിൽ പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര് നെയ്യ് എന്നിവയാണ് ചേരുവകൾ. മാനസികരോഗം, ഓർമ്മശക്തി എന്നിവ വർധിപ്പിക്കുന്നതിനും, പനി, മഞ്ഞപ്പിത്തം, അപസ്മാരം എന്നീ രോഗങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമാണ് ഈ ഔഷധം നൽകിവരുന്നത്.

കഴിഞ്ഞ 20 വർഷത്തിലധികമായി ഈ മരുന്ന് ഔഷധി നിർമ്മിച്ചുവരുന്നുണ്ട്. ഇന്നത്തെ ഏതെങ്കിലും സാഹചര്യത്തിൽ പുതുതായി ഉത്പാദിപ്പിച്ചതല്ല. ഇന്ത്യയിലെ ഒട്ടുമിക്ക ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനങ്ങളും നിർമ്മിക്കുന്ന ഒരു മരുന്നാണിത്. കേരളത്തിൽ കോട്ടക്കൽ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല തുടങ്ങി പ്രമുഖ ആയുർവേദ മരുന്നു നിർമ്മാണ കമ്പനികളും ഇതേ ഔഷധം ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഔഷധി എന്ന സർക്കാർ സ്ഥാപനത്തെ തകർക്കാനുള്ള സംഘപരിവാർ ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ.

സോഷ്യൽ മീഡിയ വഴി വ്യാപകമായി വ്യാജപ്രചരണം നടത്തുന്നതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഔഷധി പരാതി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഓർഗനൈസർ, ഡെക്കാൻ ഹെറാൾഡ്, ജന്മഭൂമി എന്നി പത്രങ്ങളും ജനം ടിവിയിലും നടത്തുന്ന വ്യാജവാർത്തകളുടെ സ്ക്രീൻഷോട്ടുകളുടെ പകർപ്പ് സഹിതമാണ് പരാതി.

പിണറായിയെ തോണ്ടാൻ വന്നു പി ടി തോമസിനെ കണ്ടം വഴി പറപ്പിച്ച് മുഖ്യമന്ത്രി