വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നിൽ വെ​ടി​വ​യ്പ്: 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
80

വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബ​ഗ്ലാ​ൻ പ്ര​വി​ശ്യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഹാ​ലോ ട്രെ​സ്റ്റി​ൻറെ കു​ഴി​ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ക്യാ​മ്പി​ലാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ സ​മ​യ​ത്ത് ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു വി​ഭാ​ഗം ആ​ളു​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്ത​താ​യി സൈ​റ്റ് ഇ​ൻറ​ലി​ജ​ൻ​സ് മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ് അ​റി​യി​ച്ചു