ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; സെമിയിൽ നദാലും ജോക്കോവിച്ചും

0
83

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് പുരുഷ സിംഗിൾസിൽ സെമിയിൽ പ്രവേശിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചും മുൻ ചാമ്പ്യൻ സ്‌പെയിനിന്റെ റാഫേൽ നദാലും.

ക്വാർട്ടർ ഫൈനലിൽ അർജന്റീന താരം ഡീഗോ ഷ്വാട്‌സ്മാനെ പരാജയപ്പെടുത്തിയാണ് നദാൽ സെമിയിൽ കടന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. നദാലിന്റെ കരിയറിലെ 14ാം ഫ്രഞ്ച് ഓപ്പൺസെമിയും നദാൽ തനിക്കൊപ്പമാക്കി.

മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ജോക്കോവിച്ച് ഇറ്റാലിയൻ താരം മറ്റെയോ ബെർറെട്ടിനിയെ തകർത്താണ് സെമിയിൽ കടന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം.

സെമിയിൽ ആരാധകർക്ക് ആവേശമായി നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും. മറ്റൊരു സെമിയിൽ അലക്‌സാണ്ടർ സ്വരെവും സ്‌റ്റെഫാനോ സിറ്റ്‌സിപാസും തമ്മിലാണ് പോരാട്ടം.

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് സെമിഫൈനലിൽ മൂന്നു പുതു താരങ്ങൾ. പവല്ുചെങ്കോവ, തമാരസിദാൻസെക്, മരിയ സക്കാരി, ബാർബറ കെജ്രിക്കോവ എന്നിവരാണ് അവസാന നാലിലെത്തിയ താരങ്ങൾ .