രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം; 6,148 കൊവിഡ് മരണം

0
106

 

 

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,59,676 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് മ​ര​ണ​ത്തി​ൻറെ ക​ണ​ക്കു​ക​ൾ ബി​ഹാ​ർ പ​രി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന​ത്. 9249 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നാ​ണ് ബി​ഹാ​ർ സ​ർ​ക്കാ​റി​ൻറെ പു​തി​യ ക​ണ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ൽ​നി​ന്നും 3,951 മ​ര​ണ​ങ്ങ​ൾ പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,052 പേ​ർ​ക്കാ​ണ് രാജ്യത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,91,83,121 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.69 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 94.77 ശ​ത​മാ​ന​മാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.