കെ.സുധാകരനെ തെരഞ്ഞെടുത്ത യോഗത്തിനു ശേഷം ജിതിൻ ബിജെപിയിൽ ചേർന്നു

0
88

എ ഐ സി സി ജനറൽ സെക്രട്ടറിയും, ദേശിയ നേതാവുമായ ജിതിൻ പ്രസാദ ബിജെപി യിൽ ചേർന്നു. ഏറ്റവുമൊടുവിൽ കെ.സുധാകരനെ കേരളത്തിലെ കോൺഗ്രസ്സ് അധ്യക്ഷനായി തെരഞ്ഞെടുത്ത യോഗത്തിൽ ജിതിൻ പങ്കെടുത്തിരുന്നു. കോൺഗ്രസ്സ് കേരളം അധ്യക്ഷനെ തെരഞ്ഞെടുത്തതിന്റെ പിറ്റേ ദിവസം ജിതിൻ കോൺഗ്രസ്സ് വിടുകയും ബിജെപിയിൽ ചേരുകയും ചെയ്തു.കോൺഗ്രസ്സ് പ്രവർത്തകർക്ക് ഹൈക്കമാന്റിലും,

എ ഐ സി സി യിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് ദേശിയ തലത്തിൽ കോൺഗ്രസ് അധഃപതിക്കുന്നത്. പാർട്ടിയുടെ മുന്നോട്ടുപോക്കിനെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന നേതാക്കൾ പോലും നേരം പുലരുമ്പോൾ ബിജെപി യിലേക്ക് ചേക്കേറുകയാണ്. മുകൾത്തട്ടിൽ നിന്നുള്ള തീരുമാനങ്ങൾ അംഗീകരിക്കുന്നതിന് പോലും ഇപ്പോൾ ആശങ്കയുള്ളതായി പ്രാദേശിക ഘടകത്തിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ ജിതിന്റെ ചുവടുമാറ്റം ദേശിയ തലത്തിൽ കോൺഗ്രസ്സിന് കടുത്ത വെല്ലുവിളിയാണ്.