ബിജെപി യുടെ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, മേഖല സെക്രട്ടറി കാശി നാഥാൻ, എൽ പദ്മകുമാർ, സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി ഗിരീഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ മുൻ ജില്ലാ പ്രസിഡന്റ് എ നാഗേഷ്, ജില്ലാ ട്രെഷറർ സുഅജയ് സേനൻ, ജില്ലാ ജനറൽ സെക്രട്ടറി ആർ ഹരി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്, യുവ മോർച്ച മുൻ സംസ്ഥാന ട്രെഷറർ സുനിൽ നായിക്, ആർ എസ് എസ് പ്രവർത്തകനുമായ ധർമ്മരാജൻ ബിജെപി ആലപ്പുഴ ജില്ലാ ട്രെഷറർ കെ.ജി.കർത്താ എന്നിവരെ പോലീസ് ചോദ്യം ചെയ്തു.
അനിരുദ്ധ്പി.കെ
കൊടകര കുഴൽപ്പണ കേസിൽ വാദിയെ പ്രതിയാക്കുന്നു എന്ന പൂഴിക്കടകൻ വാദവുമായി ബിജെപി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വിവരക്കേട് വിളിച്ചു പറയുക എന്നത് ബിജെപിയുടെ പാരമ്പര്യം ആവർത്തിക്കുന്നു എന്ന് മാത്രം. എന്നാൽ എത്ര നുണ പറഞ്ഞാലും സത്യം സത്യമല്ലാതാകുന്നില്ല. ആരാണ് കൊടകര കുഴല്പണക്കേസിൽ വാദിയും പ്രതിയും?
കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ ഷംജീറിന്റെ ഉടമസ്ഥതയിലുളള KL56 G 6786 നമ്പര്‍ കാറില്‍ കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും 3.04.2021 പുലര്‍ച്ചെ നാലര മണിയോടെ തൃശ്ശൂര്‍ കൊടകര ബൈപ്പാസില്‍ വച്ച് ഒരു സംഘം ആളുകള്‍ കവര്‍ച്ച ചെയ്തു എന്ന് പരാതി ഉണ്ടായി.ആദ്യം പരാതി നൽകിയത് ഷംജിർ എന്ന കാർ ഡ്രൈവർ ആണ്.തൊട്ടു പിന്നാലെ ധർമ്മരാജൻ വിളിക്കുകയും താൻ അബ്കാരിയാണെന്നും, തന്റെ ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കാറിൽ ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി പിറ്റേദിവസം സ്റ്റേഷനിലെത്തി ധർമരാജൻ പരാതി സ്ഥിരീകരിക്കുകയും, തന്റെ പേരിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് ഇരുവരുടെയും മൊഴി എടുക്കുകയും,മൊഴികളിൽ വൈരുധ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടുതൽ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.
ഈ ചോദ്യം ചെയ്യലിലാണ് കാറിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം തുകയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയത്. ഇതോടെ ധർമരാജൻ പ്രതിസന്ധിയിലായി. അധികത്തുകയുടെ സോഴ്സ് കാണിക്കാൻ പോലീസ് ആവശ്യപ്പെട്ടതോടെയാണ് കുഴൽപ്പണത്തിന്റെ ആദ്യ സൂചനകൾ പുറത്ത് വന്നത്. ധർമ്മരാജൻ ചോദ്യം ചെയ്തതിൽ നിന്നും പണം സുനിൽ നായ്ക് കൈമാറിയതാണെന്നും തനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മൊഴി നൽകി, തുടർന്ന് സുനിൽ നയിക്കിനെയും ചോദ്യം ചെയ്തു.
ധർമ്മരാജൻ ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത് തന്നെ ഈ അധികത്തുകയുടെ സോഴ്സ് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ്. 90 ലക്ഷത്തിലധികം പണം ഉണ്ടെന്ന കണ്ടെത്തലോടെ കേസിന്റെ സ്വഭാവം മാറി. കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. അതിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ നമ്പര്‍ കേസില്‍ IPC 412, 212, 120 (B) എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ 25.04.2021 ലെ ഉത്തരവ് പ്രകാരം ചാലക്കുടി DySP കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു.
അതായത്, കേസിന് ആസൂത്രിതമായ കവർച്ച(IPC 412 ), കുറ്റവാളിയെ പാർപ്പിക്കുക, സഹായിക്കുക (212 ), ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് അധികമായി ചേർത്തത് 395 നിലനിൽക്കെയാണ് ഈ വകുപ്പുകളും കേസിൽ കൂട്ടിച്ചേർക്കുന്നതെന്നും മറന്നുകൂടാ.ബിജെപി യുടെ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, മേഖല സെക്രട്ടറി കാശി നാഥാൻ, എൽ പദ്മകുമാർ, സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി ഗിരീഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ മുൻ ജില്ലാ പ്രസിഡന്റ് എ നാഗേഷ്, ജില്ലാ ട്രെഷറർ സുഅജയ് സേനൻ, ജില്ലാ ജനറൽ സെക്രട്ടറി ആർ ഹരി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്, യുവ മോർച്ച മുൻ സംസ്ഥാന ട്രെഷറർ സുനിൽ നായിക്, ആർ എസ് എസ് പ്രവർത്തകനുമായ ധർമ്മരാജൻ ബിജെപി ആലപ്പുഴ ജില്ലാ ട്രെഷറർ കെ.ജി.കർത്താ എന്നിവരെ പോലീസ് ചോദ്യം ചെയ്തു.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡയിലാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില്‍ ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരുന്നു.
സംസ്ഥാനത്തെ എല്ലാ ക്രിമിനൽ കുറ്റങ്ങളുടെയും വാദി സർക്കാരാണ്, ഈ കേസിലും അങ്ങനെ തന്നെയാണ്, നിയമം അറിയുന്ന ഏതൊരാൾക്കും ഇത് മനസിലാകും. ബി ജെ പി നേതാക്കൾ ഇപ്പോൾ വാദിക്കുന്നത് അന്വേഷണസംഘം വാദിയെ പ്രതിയാക്കുന്ന എന്നാണ്. അതായത് പോലീസ് അന്വേഷണ സംഘം സർക്കാരിനെ കുഴല്പണക്കേസിൽ പ്രതിയാക്കാൻ നോക്കുന്നു എന്നതാണ് ബിജെപിയുടെ വാദം. പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമവും പാളിയതോടെ ബിജെപി നേതാക്കളുടെ സമനില തെറ്റിയ അവസ്ഥയിലാണ്. കെ.സുരേന്ദ്രനെ രക്ഷിക്കാനുള്ള ഒരു വിഭാഗം നേതാക്കളുടെ വിഫലശ്രമത്തിന്റെ ജല്പനങ്ങളാണ് ബിജെപിയുടെ പുതിയ വാദിക്കായുള്ള കരച്ചിലെന്ന് വ്യക്തം.