ജനങൾക്ക് ഉപകാരം ആവട്ടെ ; വീടും സ്ഥലവും പാർട്ടിക്ക് നൽകി ജനാർദ്ദനൻ

0
194

പാര്‍ട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാന്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. പാര്‍ട്ടിയ്ക്കായി തന്റെ വീടും സ്ഥലവും നല്‍കികൊണ്ട് വീണ്ടും മാതൃകയായത്. പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു വാക്സീന്‍ ചലഞ്ചിനായി ജനാര്‍ദ്ദനന്‍ പണം നല്‍കിയത്.

തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ചു മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. കൊവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നല്‍കിയത്.35 വര്‍ഷത്തോളം ദിനേശ് ബീഡിയില്‍ ജോലി ചെയ്തയാളാണു ജനാര്‍ദ്ദനന്‍. അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നല്‍കിയത്. വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് വാക്കുനല്‍കിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാര്‍ദ്ദനന്‍ പറഞ്ഞത്. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു ജനാര്‍ദ്ദനനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചിരുന്നു

ഇപ്പോള്‍ വീടും സ്ഥലവും നല്‍കുമെന്നാണ് ടെലിവിഷന്‍ മാധ്യമത്തിലൂടെ ജനാര്‍ദ്ദനന്‍ ചേട്ടന്‍ അറിയിച്ചത് .’20 ലക്ഷം രൂപ മക്കള്‍ക്കു നല്‍കണം, ബാക്കി തുക മുഴുവന്‍ ജനോപകാരമായ കാര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിക്ക് ഉപയോഗിക്കാം,’വാക്‌സിന്‍ ചലഞ്ചിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധത്തിനു കരുതല്‍ ധനമായി മാറ്റിവയ്ക്കണമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.