BREAKING…കെ സുരേന്ദ്രന് കുരുക്ക് മുറുകി, പണവുമായി ഹോട്ടലിലെത്താന്‍ സെക്രട്ടറിയോട് പറയുന്ന ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

0
104

അതിഥി.സി.കൃഷ്ണ

മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പത്രിക പിൻവലിപ്പിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനുപിന്നലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. ആദിവാസി നേതാവ്‌ സി കെ ജാനുവിന് പണം നല്‍കിയതിന്‌ തെളിവായി കൂടുതൽ രേഖകൾ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം അവര്‍ പുറത്തുവിട്ടു. പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സി കെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. സി കെ ജാനുവിന് പണം കൈമാറുന്നതിന് മുമ്പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്നും പ്രസീത പറയുന്നു.

ഇതിന്റെ വിവരങ്ങളും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. ഹൊറൈസന്‍ ഹോട്ടലിന്റെ 503ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും സെക്രട്ടറി പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഈ മുറിയില്‍ വച്ചാണ് 10 ലക്ഷം കൈമാറിയത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്നും അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാര്‍ച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

10 ലക്ഷം സി കെ ജാനുവിന് നല്‍കും മുന്‍പ് പലതവണ സുരേന്ദ്രന്‍ പ്രസീതയെ ഫോണില്‍ വിളിച്ചതിന്റെ കോള്‍ വിശദാംശങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടല്‍ മുറിയുടെ നമ്പര്‍ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള്‍ നടന്നത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച്‌ മൂ​ന്നി​ന് സു​രേ​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള സം​ഭാ​ഷ​ണ​വും ശ​ബ്ദ രേ​ഖ​യി​ലു​ണ്ട്. ജാ​നു​വി​ന്‍റെ റൂം നമ്പർ ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ പിഎ വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി.കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടയില്‍ മാര്‍ച്ച്‌ മൂന്നിന് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ ശബ്ദരേഖകളും വാട്ട്‌സ്‌ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളും പ്രസീത പുറത്തുവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം കൂടുതല്‍ സമ്മർദ്ദത്തിലായി.