കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നാളെ മുതല്‍

0
57

 

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും ആദ്യ ഘട്ടത്തില്‍ സര്‍വീസ് ഉണ്ടാകുക. മുൻകൂട്ടി ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കും. എങ്ങനെ ബുക്ക് ചെയ്യുന്നവർക്കാണ് യാത്ര അനുവദിക്കുക. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സിഎംഡി അറിയിച്ചു.