കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

0
97

കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം സുധാകരനെ അറിയിച്ചത്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നിലെത്തിയത്. ഇതിന് പുറമെ കെ മുരളീധരന്റെ പേരും ഉയർന്നിരുന്നു.


കെ സുധാകരനെ കെപിസിസി പ്രസിഡന്റാകാൻ കഴിഞ്ഞ മാസം 22ന് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇക്കാര്യം “നേരറിയാൻ” വാർത്ത കൊടുത്തിരുന്നു. എന്നാൽ, പൊടുന്നനെ സുധാകരനെ സ്ഥാനത്തേക്ക് കൊണ്ടുവന്നാൽ അത് പടലപ്പിണക്കത്തിനും ഗ്രൂപ്പ് പോരിനും വഴിയൊരുക്കുമെന്ന ആശങ്ക കാരണം മാറ്റുകയായിരുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എത്തി ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്തശേഷമാണ് സുധാകരന്റെ പേര് പ്രഖ്യാപിച്ചത്.