ബിജെപി കുഴൽപ്പണം: ഇ ഡി കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി, അന്വേഷണ ചുമതല ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്

0
70

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടിക്കണക്കിന് രൂപ കുഴൽപ്പണ രൂപത്തിൽ കടത്തിയെന്ന കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങി. ഇതിന്റെ നടപടിക്രമം ഡല്‍ഹിയില്‍ ഇ ഡിയുടെ ആസ്ഥാനത്ത് പൂർത്തിയായി. ഡെപ്യൂട്ടി ഡയറക്‌ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെ കേസന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ജയിലിലെത്തി പ്രത്യേക അന്വേഷകസംഘം ചോദ്യങ്ങ് തുടങ്ങി. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ജയിലില്‍ ചോദ്യം ചെയ്യുന്നത്.