കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് മരണം

0
101

 

കണ്ണൂർ എളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.