കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

0
79

 

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ജൂൺ 8 മുതൽ പത്ത് വരെ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആയതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ജൂൺ എട്ടിന് ഗൾഫ് ഓഫ് മാന്നാർ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളതിനാൽ ഈ മേഖലയിലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.