ഫ്രഞ്ച് ഓപ്പണില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്മാറി

0
86
PARIS, FRANCE - JUNE 05: <> at Roland Garros on June 05, 2021 in Paris, France. (Photo by Aurelien Meunier/Getty Images)

 

 

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സ്വിസ് താരം റോജര്‍ ഫെഡറര്‍ പിന്മാറി. ടൂര്‍ണമെന്റില്‍ നാലാം റൗണ്ടില്‍ എത്തിയതിനു പിന്നാലെയാണ് പിന്മാറുകയാണെന്ന് താരം അറിയിച്ചത്.

20 തവണ ഗ്രാന്‍സ്ലാം കിരീട ജേതാവായ ഫെഡറര്‍ 59ാം റാങ്കുകാരനായ ഡൊമിനിക് കോഫെറെ പരാജയപ്പെടുത്തിയാണ് ആദ്യ 16 ല്‍ ഞായറാഴ്ച ഇടംപിടിച്ചത്. ഇതിനു പിന്നാലെയാണ് സ്വിസ് താരത്തിന്റെ പിന്മാറ്റം.

‘എന്റെ ടീമുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചു’ 39 കാരനായ ഫെഡറര്‍ ട്വീറ്റില്‍ കുറിച്ചു. രണ്ട് കാല്‍മുട്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഒരു വര്‍ഷ വിശ്രമത്തിനും ഞാന്‍ എന്റെ ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാന്‍ കഴിഞ്ഞില്ലെന്നും ഫെഡറര്‍ ട്വീറ്റില്‍ കുറിച്ചു.