ഓപ്പറേഷൻ പി ഹണ്ട് : കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച 28 പേ​ർ അ​റ​സ്റ്റി​ൽ

0
76

 

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച 28 പേ​ർ അ​റ​സ്റ്റി​ൽ. സൈ​ബ​ർ ഡോം ​ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ്.അ​ഞ്ച് വ​യ​സി​നും 16 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ 370 കേ​സു​ക​ളെ​ടു​ത്തു. 429 ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വരും ഉ​ൾ​പ്പെ​ടു​ന്നു.

ഹാർഡ് ഡിസ്ക്, ലാപ്ടോപ് ഉൾപ്പടെ 420 തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു.ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

സംസ്ഥാനത്തെ 477 കേന്ദ്രങ്ങിൽ ഓരേ സമയത്തായിരുന്നു പരിശോധന. കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

പണം നൽകിയാണ് ഇത്തരം സൈറ്റുകളിൽ തത്സമയം ദൃശ്യങ്ങൾ കാണുന്നത്. തുടർന്നുള്ള പരിശോധനയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 28 പേർ അറസ്റ്റിലായത്.