തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാൻ ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ തന്നു; സുരേന്ദ്രന്റെ അപരന്റെ വെളിപ്പെടുത്തല്‍

0
91

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര.

ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു.

കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര പറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 462 വോട്ടുകള്‍ പിടിച്ചു. ബി എസ് പി സ്ഥാനാര്‍ത്ഥിയായാണ് കെ സുന്ദര മത്സരിച്ചത്. അന്ന് കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ മാത്രമാണ്.