തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി

0
83

 

കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി. ഉന്നത ഉദ്യോഗസ്​ഥരുമായുള്ള ചർച്ചക്കുശേഷമാണ് തീരുമാനം. ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്​ഥാനത്ത്​ ചില ഇളവുകള്‍ അനുവദിക്കും.

അതേസമയം പോസിറ്റിവിറ്റി ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂര്‍, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, മയിലാടുതുറ, ഈറോഡ് എന്നീ ജില്ലകളിലാണ്​ നിയന്ത്രണം കർശനമാക്കുക.