കുഴൽപ്പണക്കേസ്: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ

0
67

തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ഒഴുക്കിയ കള്ളപ്പണത്തിന്റെ ഒരറ്റം മാത്രമാണ് പുറത്ത് വന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. നിലവിലെ അന്വേഷണം കാര്യക്ഷമമാക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസിക്ക് ഈ കേസ് വിട്ടാൽ എന്താകും സ്ഥിതി എന്നതിൽ ആശങ്കയുണ്ടെന്നും അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസും പുതിയ പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സുന്ദരയുടെ വെളിപ്പെടുത്തൽ കൂടി അന്വേഷണ വിധയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ അന്വേഷണം തൃപ്തികരമാണ്. ഇടതുപക്ഷ മുന്നണിയിൽ രാഷ്ട്രീയ പകപോക്കൽ സമീപനമില്ലെന്നും ആരോടും വൈരാഗ്യ ബുദ്ധിയോടെ ആരോടും പെരുമാറാറില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം, തെളിവുവുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ. ഇ ഡി കേസ് അന്വേഷിക്കാൻ മുൻകൈയെടുത്തില്ല എന്നതുതന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.