പാലക്കാട് തോറ്റ ഇ ശ്രീധരൻ കേന്ദ്ര മന്ത്രിയാകും

0
88

 

പാലക്കാട് നിന്നും എൻ ഡി എ യുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഇ.ശ്രീധരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ ബി ജെ പി കേരള ഘടകം ആലോചിക്കുന്നു.

ഞ്യായറാഴ്ച നടക്കുന്ന കോർ കമ്മറ്റി യോഗം ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് വ്യക്തമാക്കും.അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഇതിനോടകം തന്നെ ബി ജെ പി സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് സൂചിപ്പിച്ചുകഴിഞ്ഞു.

ഇ.ശ്രീധരന് അർഹമായ പരിഗണന നൽകണമെന്നാണ് ബി ജെ പി യിലെ നേതാക്കളുടെ വാദം. കുഴല്പണക്കേസിൽ മുഖം നഷ്ടപ്പെട്ടിരിക്കുന്നു സാഹചര്യത്തിൽ ഇ.ശ്രീധരന് പരിഗണന നൽകിയാൽ കേരളത്തിൽ അത് ഗുണം ചെയ്യുമെന്നും. സംഭവിക്കാനിരിക്കുന്ന കൊഴിഞ്ഞു പോക്ക് ഒരു പരിധി വരെ തടയാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.