Sunday
11 January 2026
28.8 C
Kerala
HomeWorldഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡ് ചെയ്തു

ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡ് ചെയ്തു

 

ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡ് ചെയ്തു. രണ്ട് വർഷത്തേക്കാണ് സസ്പൻഡ് ചെയ്തത്. യുഎസ് കാപിറ്റോളിൽ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ പോസ്റ്റുകളാണ് ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡിനു കാരണം. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പൻഡ് ചെയ്തത്.

തന്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകൾ ലാറ ട്രംപിന്റെ അക്കൗണ്ടിൽ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതും ഫേസ്ബുക് കണ്ടുപിടിച്ചതോടെ ഈ ഉപയോഗവും വിലക്കി. ട്രംപിന്റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക് ഇനി മേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകി.

രാഷ്ട്രീയക്കാർക്കും, തെരഞ്ഞെടുപ്പിലൂടെ പദവിയിലെത്തുന്ന ഉദ്യോഗസ്ഥർക്കും നൽകുന്ന പ്രത്യേക പരിഗണനകൾ എടുത്തു കളയാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെതിരായ നടപടി. 2023 ജനുവരി വരെ വിലക്ക് തുടരാനാണ് ഫേസ്ബുക്കിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

Most Popular

Recent Comments