കുഴൽപ്പണം : “നെക്സ്റ്റ് വീക്ക് കാണാം” കെ.സുരേന്ദ്രനും, പ്രസീതയുമായുള്ള ചാറ്റ് പുറത്ത്

0
74

സി കെ ജാനുവിനെ എന്‍ഡിഎ സ്​ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണം തെറ്റാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദം പൊളിച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം.

എന്നാൽ, സുരേന്ദ്രന്റെ ഈ വാദം പൊളിക്കുന്ന തെളിവുകൾ പ്രസീത പുറത്തുവിട്ടു. പ്രസീതയും ബിജെപി സംസ്​ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റ് പുറത്തുവന്നത്. സുരേന്ദ്രന്‍റെ വാദത്തെ പൂർണമായും പൊളിച്ചടുക്കുന്നതാണ് വാട്​സ്​ആപ്​ സന്ദേശങ്ങള്‍.