‘മീൻ പിടിക്കാൻ പോകുന്ന ബോട്ടിൽ സർക്കാർ ഉദ്യോഗസ്ഥൻ ‘ ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ്

0
102

 

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ ഉത്തരവ്. മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്നും ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇന്നലെയാണ് ഉത്തരവിറങ്ങിയത്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ രം​ഗത്തെത്തിയിട്ടുണ്ട്.

ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് പുതിയ ഉത്തരവ്. നേരത്തെ, ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍, ഗോവധം നിരോധിക്കല്‍, സ്‌കൂളുകളില്‍ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കല്‍ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്.