പൊതുമരാമത്ത് വകുപ്പിൻറെ മൊബൈൽ ആപ്പായ PWD 4U വിൻ്റെ പ്രമോ വീഡിയോ ശ്രീ. മമ്മൂട്ടി പ്രകാശനം ചെയ്തു

0
98

പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ PWD 4U വിൻ്റെ പ്രമോ വീഡിയോ ശ്രീ. മമ്മൂട്ടി പ്രകാശനം ചെയ്തു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി എ മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈൽ ആപ്ലിക്കേഷൻ ഏഴാം തീയതി ഔദ്യോഗികമായി
നിലവിൽ വരും .

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്
ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ
വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും.
ബാക്കി റോഡുകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു ഇത് ആറുമാസത്തിനകം പൂർത്തീകരിക്കാൻ കഴിയും. ഈ റോഡുകളെ സംബന്ധിച്ച പരാതികൾ, പരാതി പരിഹാര സെൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രമുഖ ആനിമേഷൻ കമ്പിനിയായ BMG ആനിമേഷൻസ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.