‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ്

0
104

 

രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ മലയാളഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ജൂൺ 6-ന് അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.

ഏകാന്തതയിൽ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.