Thursday
18 December 2025
31.8 C
Kerala
HomeKeralaവിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം , ഡിജിറ്റൽ പഠനം ലഭ്യമാക്കാൻ സർക്കാർ സൗകര്യം ഏർപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം , ഡിജിറ്റൽ പഠനം ലഭ്യമാക്കാൻ സർക്കാർ സൗകര്യം ഏർപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

 

ഡിജിറ്റൽ ക്ലാസ് വഴി വിദ്യാർഥികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ മികച്ച നിലയിൽ കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റോജി എം ജോൺ, പികെ ബഷീർ,മോൻസ് ജോസഫ്, മാണി സി കാപ്പൻ,അനൂപ് ജേക്കബ് എന്നിവരുടെ അടിയന്തിര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം

പരമാവധി വിദ്യാർഥികളെ പഠനക്ലാസുകളിലേക്ക് കൊണ്ടുവരാൻ എംഎൽഎമാരുടേയും പഞ്ചായത്തിന്റെയും മാനേജ്‌മെന്റിന്റിന്റെയും ഭാഗത്ത് നിന്നുള്ള കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചു.അവധി ദിവസം പോലും ഡിജിറ്റൽ ക്ലാസുകൾ പലയിടത്തും നടത്താനായി.2020 ജൂൺ മാസം ഒന്ന് മുതൽ രണ്ട് ആഴ്ച ട്രയൽ ആയി തന്നെ ഡിജിറ്റൽ ക്ലാസ് നടത്തി.

എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കാൻ ട്രയലിലൂടെ സാധിച്ചു.സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ, ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്നവരെ കണ്ടെത്താൻ ഒരു സർവെ നടത്തുകയുണ്ടായി. 2.6 ലക്ഷം പേർക്ക് സൗകര്യം കുറവാണെന്ന് കണ്ടെത്തി.40 ലക്ഷം വിദ്യാർഥികളാണ് ആകെ ഉണ്ടായിരുന്നത്.

ഓരോ കുട്ടിയ്ക്കും ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കുന്നതിന് വേണ്ടി സമിതികൾ പരിശ്രമങ്ങൾ നടത്തി.സ്‌കൂൾ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ എഇഒ, ഡിഇഒ, എഡി തലത്തിലും പരിഹരിച്ചില്ലെങ്കിൽ വിദ്യാഭ്യാസ ഡയറക്ടർ വഴി പരിഹരിക്കാനും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എംഎൽഎമാരും ഇതിലെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കുട്ടികൾ മൊബൈൽ ഫോണിന്റെ പ്രശ്‌നം പറഞ്ഞപ്പോൾ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഫോണും ടെലിവിഷൻ സൗകര്യവുമൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്.

ദിനം പ്രതി ,ഡിജിറ്റൽ സൗകര്യം ഇല്ലാത്തവരുടെ എണ്ണം കുറയുകയാണ്. വിദ്യാർഥികൾക്ക് സൗകര്യങ്ങളില്ലെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ പരിശോധിചച്ചപ്പോൾ കോടതിക്ക് സന്തുഷ്ടി പ്രകടിപ്പിക്കുകയും ഡിജിറ്റൽ ക്ലാസിന് അനുമതി നൽകുകയുമായിരുന്നു.

ഇപ്രാവശ്യം 15 ദിവസം ട്രയൽ ക്ലാസിന് ശേഷമാണ് ക്ലാസ് ആരംഭിക്കുന്നത്.കുട്ടിയും അധ്യാപകരും തമ്മലിള്ള ആശയവിനിമയം ഉണ്ടാകണം.അതില്ലാത്തതിന്റെ പ്രശ്‌നം കുട്ടികൾക്കുണ്ട്.മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഈ സർക്കാർ തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇന്റർനെറ്റ് സൗകര്യങ്ങളുടെ കുറവ് കൂട്ടായ പരിശ്രമത്തിലുടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments