ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

0
123

 

ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി. ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ബു​ധ​നാ​ഴ്‍​ച അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്‍​ത്, ഫി​ലി​പ്പൈ​ൻ​സ്, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ ഒ​മാ​നി​ൽ യാ​ത്രാ വി​ല​ക്കു​ള്ള​ത്.

ഏ​പ്രി​ൽ 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ടും 14 ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.