ജനകീയ നിരാഹാര സമരം നടത്താൻ സേവ് ലക്ഷദ്വീപ് ഫോറം

0
88

 

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ നിരാഹാര സമരം നടത്താൻ സേവ് ലക്ഷദ്വീപ് ഫോറം. കൊച്ചിയിൽ നടന്ന കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതിനെ തുടർന്ന് ഈ മാസം ഏഴിന് ജനകീയ നിരാഹാര സമരം നടത്തും.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോടാ പട്ടേലിനെ കേന്ദ്രം ഉടൻ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂർ നിരാഹാരം സമരത്തിൽ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അറിയിച്ചു.

ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടർ സമരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി എല്ലാ ദ്വീപുകളിലും സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂൺ അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കും. നിയമ പോരാട്ടം നടത്താനായി ലീഗൽ സെല്ലിന് രൂപം നൽകിയിട്ടുണ്ട്.