ഒഡീഷയിൽ നിന്ന് നാലാമത് ഓക്‌സിജൻ എക്‌സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ കേരളത്തിലെത്തി

0
65

 

ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്‌സിജനുമായി നാലാമത് ഓക്‌സിജൻ എക്‌സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ കേരളത്തിലെത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്‌സിജൻ ആണ് എത്തിയിട്ടുള്ളത്.

ഇതോടെ ഓക്‌സിജൻ എക്‌സ്പ്രസ് വഴി കേരളത്തിൽ എത്തിച്ച ആകെ എൽഎംഒ 513.72 മെട്രിക് ടൺ ആയി. മുമ്പ് മൂന്ന് ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകൾ 380.2 മെട്രിക് ടൺ ഓക്‌സിജൻ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ വല്ലാർപടം കണ്ടെയ്‌നർ ടെർമിനലിലാണ് മൂന്ന് റേക്കുകളും ഇറക്കിയത്.

മേയ് 16ന് 117.9 മെട്രിക് ടൺ, 22ന് 128.67 മെട്രിക് ടൺ, 27ന് 133.64 മെട്രിക് ടൺ എന്നിവ വല്ലാർപാടത്ത് എത്തിച്ചിരുന്നു. ഓക്‌സിജൻ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന്റെയും റെയിൽവേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു.