കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വിമർശിച്ച് സുപ്രീം കോടതി.കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വാക്സിനേഷൻ വിഷയം തികച്ചും നിർണായകമാണെന്ന് സുപ്രീംകോടതി പറഞ്ഞു. 45 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും അതിൽ താഴെയുള്ളവർക്ക് പണമടച്ച് വാക്സിനും നൽകാനുള്ള നടപടി വിവേചനപരവുമാണെന്നും സുപ്രീംകോടതി
18- 44 വയസ് പ്രായപരിധിയിലുള്ളവർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആശുപത്രി പ്രവേശനം, മരണം എന്നിവയുൾപ്പെടെയുള്ള അണുബാധയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും അനുഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
പകർച്ചവ്യാധിയുടെ മാറുന്ന സ്വഭാവം മൂലം 18- 44 വയസ് പ്രായപരിധിയിലുള്ളവരേയും വാക്സിനേറ്റ് ചെയ്യേണ്ട സാഹചര്യമാണ്. ശാസ്ത്രീയാടിസ്ഥാനത്തിൽ വ്യത്യസ്ത പ്രായവിഭാഗങ്ങൾക്കിടയിൽ മുൻഗണന നിലനിർത്താമെന്നും കോടതി പറഞ്ഞു.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഭരണകൂട നയങ്ങൾ മൂലം ലംഘിക്കപ്പെടുമ്പോൾ കോടതികൾക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.