Friday
19 December 2025
22.8 C
Kerala
HomeKeralaതൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു

തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു

 

കോവിഡ് വ്യാപന സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് കുറഞ്ഞതിനാൽ തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു. ഏഴ്​ സ്ലീപ്പർ കോച്ചുകളും രണ്ട് എ.സി കോച്ചുകളും നാല്​ സെക്കൻഡ്​​ ക്ലാസ് കോച്ചുകളും ഉൾ​െപ്പടെ 13 കോച്ചുകളുമായാണ് സർവിസ് പുനരാരംഭിച്ചത്.

ചൊവ്വാഴ്ച മുതൽ സർവിസ് പുനരാരംഭിച്ചത് ആശ്വാസകരമായിട്ടുണ്ട്. പൂർണമായും റിസർവേഷനുളള വണ്ടിക്ക്​ നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളിൽ മാത്രമാണ്​ സ്​റ്റോപ്പുളളത്​.

രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തുന്ന രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്പൂർ നിന്ന് നാല് പാസഞ്ചർ വണ്ടികളാണ് ഷൊർണൂരിൽ നിന്നുള്ള മറ്റു വണ്ടികൾക്ക് കണക്ഷൻ നൽകിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments