കൊടകര കുഴൽപ്പണക്കേസ് : ബിജെപി നേതാക്കൾക്ക് നേരിട്ട് ബന്ധമെന്ന് പോലീസ്

0
79

 

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് . ഇതോടെ ബിജെപി നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു.കേസിലെ മുഖ്യപ്രതികളുമായി ബിജെപി ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കണ്ണൂരിൽവച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും പൊലീസ് അറിയിച്ചു.

കവർച്ചയ്ക്ക് ശേഷം കേസിലെ മുഖ്യപ്രതികളിലൊരാളായ ദീപക് തൃശൂർ ബിജെപി ഓഫിസിൽ എത്തിയതായും പൊലീസ് വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വം ദീപക്കിനെ പാർട്ടി ഓഫിസിലേയ്ക്ക് വിളിച്ചുവരുത്തിയതാണെന്നാണ് സൂചന. അതേസമയം, ഇത് സംബന്ധിച്ച് തെളിവ് ശേഖരിക്കാൻ പൊലീസിന് ആയിട്ടില്ല.

ബിജെപി ഓഫിസിലെ സിസിടിവി പ്രവർത്തനരഹിതമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ്് കെ. കെ അനീഷ് കുമാറിന്റെ മൊഴിയെടുക്കാനിരിക്കെയാണ് പൊലീസ് ഈ നിർണായക വിവരങ്ങൾ കൂടി കണ്ടെത്തിയിരിക്കുന്നത്.

ബിജെപിയുടെ വാദങ്ങളെല്ലാം പൊളിയുന്നു, കുഴൽപ്പണക്കേസിൽ അന്വേഷണം പുതിയ ദിശയിലേക്ക്