ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സർവകക്ഷി യോഗം വിളിച്ച് സർക്കാർ

0
91

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് നാലാം തീയതി വെള്ളിയാഴ്ച വൈകീട്ട് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

കഴിഞ്ഞ ദിവസമാണ് ന്യൂനപക്ഷ സംവരണത്തിൽ 80: 20 എന്ന കണക്ക് റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങൾക്കും എന്ന വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്.