Saturday
10 January 2026
31.8 C
Kerala
HomeWorldകൊവിഡിന്റെ വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

കൊവിഡിന്റെ വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

 

കൊവിഡിന്റെ വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ. ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതിർത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥർ പക്ഷികളെ വെടിവച്ചുകൊല്ലുന്നതും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അതിർത്തിക്കടുത്തുള്ള ഹെയ്സാനിൽ, പൂച്ചയെ വളർത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ, ഈ മാസം ആദ്യം രാജ്യത്തെ പ്രധാന ആശുപത്രികളിൽ ചൈനീസ് മരുന്ന് ഉപയോഗിക്കുന്നത് കിം നിരോധിച്ചിരുന്നു.

ലോകത്ത് പകർച്ചവ്യാധി പടർന്നു കയറുമ്പോഴും, കൊവിഡ് -19 കേസുകൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു.

 

RELATED ARTICLES

Most Popular

Recent Comments