മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ തീപിടിത്തം, മേൽക്കൂര കത്തിയമർന്നു

0
222

കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ തീപിടിത്തം. ബുധനാഴ്ച രാവിലെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂലസ്ഥാനത്തിൽ തീപിടിത്തമുണ്ടായത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ കുളച്ചൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തി. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം കത്തിനശിച്ചു. കുളച്ചൽ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി.

തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി. നിലവിളക്കിൽ നിന്ന് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.