സമസ്ത കേരള കേന്ദ്ര മുശാവറ അംഗം ഇ കെ മഹ്മൂദ് മുസ്‌ലിയാർ അന്തരിച്ചു

0
71

 

പ്രമുഖ മതപണ്ഡിതനും നീലേശ്വരം- പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ഇ കെ മഹമൂദ് മുസ്‌ലിയാർ അന്തരിച്ചു. 68 വയസായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചിക്ത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാ അംഗം, സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ്, നീലേശ്വരം മർകസ് ദഅ്‌വാ കോളജ് രക്ഷാധികാരി എന്ന നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ മഹമൂദ് മുസ്‌ലിയാർ ചെറുവത്തൂർ തുരുത്തിയിലാണ് താമസം.