സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം

0
99

 

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ നാളെയും വെള്ളിയാഴ്ച്ച അഞ്ച് ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും തെക്കൻ തമിഴ് നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനവും നിലനിൽക്കുന്നു.