ഇന്ന് ലോക ക്ഷീരദിനം,

0
91

ഇന്ന് അന്തരാഷ്ട്ര പാൽ ദിനം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി ആഘോഷിക്കുന്നു.

പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.പോഷകാഹാര സന്ദേശമുള്ള ക്ഷീരമേഖലയിലെ സുസ്ഥിരതഎന്നതാണ് 2021 ലെ ലോക പാൽ ദിനത്തിന്റെ പ്രമേയം.ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.

1955 ൽ ഇന്ത്യയുടെ വെണ്ണ ഇറക്കുമതി പ്രതിവർഷം 500 ടൺ ആയിരുന്നു, 1975 ആയപ്പോഴേക്കും പാൽ ഉൽപാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായതിനാൽ പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ എല്ലാ ഇറക്കുമതിയും നിർത്തിവച്ചു. പാൽ ഉൽപാദനത്തിൽ ഇന്ത്യയുടെ വിജയഗാഥ തിരക്കഥയെഴുതിയത് “വൈറ്റ് റെവല്യൂഷന്റെ പിതാവ്” ( ധവളവിപ്ലവത്തിന്റെ) എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ ആണ്.

പാൽ കുറവുള്ള രാജ്യത്ത് നിന്ന് ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യമാക്കി മാറ്റുന്നതിനുള്ള കഠിന പരിശ്രമമാണ് അദ്ദേഹം നടത്തിയത്.അദ്ദേഹത്തിന് കീഴിൽ ഗുജറാത്ത് സഹകരണ പാൽ വിപണന ഫെഡറേഷൻ ലിമിറ്റഡ്, ദേശീയ ക്ഷീര വികസന ബോർഡ് തുടങ്ങി നിരവധി സുപ്രധാന സ്ഥാപനങ്ങൾ ആരംഭിച്ചു. രാജ്യത്തൊട്ടാകെയുള്ള ക്ഷീര സഹകരണ പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിൽ ഈ രണ്ട് സ്ഥാപനങ്ങളും നിർണായക പങ്ക് വഹിച്ചു. ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണവും നേടിക്കൊടുത്തു.