കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട, രണ്ടുപേർ പിടിയിൽ

0
65

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. നികുതി വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണമിശ്രിതവുമായി രണ്ട് യാത്രക്കാരെ പിടികൂടി. പിടിയിലായി. രണ്ടു കിലോ 79 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് സ്വദേശിയായ 38 കാരനും ഒന്നേകാൽ കിലോ സ്വര്‍ണമിശ്രിതവുമായി എത്തിയ 30 കാരനുമാണ് പിടിയിലായത്.

ഇരുവരും ഷാർജയിൽ നിന്നാണ് കരിപ്പൂരിലെത്തിയത്. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി വില വരും.