ലക്ഷദ്വീപ് പ്രതിസന്ധി: ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും

0
64

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൽ ദ്വീപിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും. കരട് വിജ്ഞാപനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ദ്വീപിലെ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഭരണപരിഷ്‌കാരങ്ങൾ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അമിത്ഷാ ഉറപ്പുകൊടുത്തതായി എംപി അറിയിച്ചു. എന്നാൽ കരട് വിജ്ഞാപനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.